2014 നവംബർ 28, വെള്ളിയാഴ്‌ച

പക്ഷിപ്പനി നിവാരണം



പക്ഷിയേതാ?
താറാവ്.
പനിയേതാ?
പക്ഷിപ്പനി.
എത്ര ചത്തു?
നാന്നൂറ്.
എത്ര കൊന്നു?
നാലായിരം.
എത്ര കൊടുത്തു?
നാൽപ്പതിനായിരം.
എത്ര എടുത്തു?
നാലു ലക്ഷം.

ബലേ ഭേഷ്!

നീളട്ടെ, ഇനിയുമൊരു 
നാലാഴ്ച നീളട്ടെ!
വീഴട്ടെ, ഇനിയുമൊരു
നാലുലക്ഷം വീഴട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ